ഇനി ഓര്‍മകളില്‍ ജ്വലിക്കും ! കോടിയേരിക്ക് വിട ചൊല്ലി രാഷ്ട്രീയ കേരളം, പയ്യാമ്പലം ജനസാഗരം

തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (15:52 IST)
ജനസാഗരത്തെ സാക്ഷിയാക്കി പയ്യാമ്പലത്ത് കോടിയേരി ബാലകൃഷ്ണന് യാത്രാമൊഴി. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേര്‍ന്ന് ചിതയിലേക്ക് അഗ്നി പകര്‍ന്നു. ആളികത്തുന്ന കോടിയേരിയുടെ ചിതയിലേക്ക് നോക്കി രാഷ്ട്രീയ കേരളം മുഷ്ടി ചുരുട്ടി അന്ത്യാഭിവാദ്യം നേര്‍ന്നു.., കോടിയേരി ഇനി ജ്വലിക്കുന്ന ഓര്‍മ ! 
 
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് വിലാപയാത്രയായാണ് പയ്യാമ്പലത്തേക്ക് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിലാപയാത്രയെ കാല്‍നടയായി അനുഗമിച്ചു. വിലാപയാത്ര പയ്യാമ്പലത്ത് എത്തിയപ്പോഴായിരുന്നു ഹൃദയഭേദകമായ കാഴ്ച. കോടിയേരിയുടെ മൃതദേഹം പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ചേര്‍ന്ന് തോളില്‍ ചുമന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഒരുവശത്ത് ഉണ്ടായിരുന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു പയ്യാമ്പലത്ത് സംസ്‌കാര ചടങ്ങുകള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍