കറന്റ് ബുക്‌സിന്റേത് സ്ത്രീവിരുദ്ധ നടപടിയെന്ന് കോടിയേരി

Webdunia
ശനി, 26 സെപ്‌റ്റംബര്‍ 2015 (16:33 IST)
വിവര്‍ത്തകയെ വിലക്കിയ തൃശ്ശൂര്‍ കറന്റ് ബുക്‌സിന്റെ നടപടിയെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രസാധകരുടെ നടപടി സ്ത്രീവിരുദ്ധമാണെന്ന് കോടിയേരി പറഞ്ഞു.

കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. തൃശ്ശൂരിലേത് അതിനുദാഹരണമാണ്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല കോടിയേരി പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതിഷേധങ്ങള്‍ രൂപപ്പെടുക സ്വാഭാവികം മാത്രമാണെന്നും തൃശ്ശൂരിലേത് സ്വാഭാവിക പ്രതിഷേധം മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.