കഴിഞ്ഞ ലോക്‍സഭാ തെരഞ്ഞെടുപ്പിലും ബി ജെ പിയുടെ കോണ്‍ഗ്രസ് ചായ്‌വ് കണ്ടതാണ്. കണ്ണൂര്‍ ഉള്‍പ്പടെ പല മണ്ഡലങ്ങളിലും ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കേണ്ട വോട്ട് കിട്ടിയില്ല. രണ്ടുമണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലായിടത്തും ഇഷ്ടമനുസരിച്ച് വോട്ടുചെയ്യാമെന്ന് ആര്‍ എസ് എസ് നേതാക്കള്‍ പരസ്യമായി പ്രാഖ്യാപിക്കുകയും ചെയ്തിരുന്നു - കോടിയേരി വ്യക്തമാക്കി.
ആരെങ്കിലും പുതിയതായി ഇങ്ങോട്ട് വരുന്നുണ്ടോയെന്ന് നോക്കി പ്രവര്‍ത്തിക്കുന്ന മുന്നണിയല്ല എല്‍ ഡി എഫ് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യു ഡി എഫിനെതിരെ പി ജെ ജോസഫ് ഇതുവരെ ഒരു രാഷ്ട്രീയ നിലപാടും സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയനയം പ്രചരിപ്പിച്ചുതന്നെ പാലാ മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് വിജയം നേടാന്‍ കഴിയും - കോടിയേരി പറഞ്ഞു.