വരാപ്പുഴ കസ്റ്റഡി മരണത്തിൽ ഒന്നാം പ്രതി സർക്കാരാണെന്നും 10 ലക്ഷം രൂപയും ജോലിയും കൊടുത്താൽ ആരെയും തല്ലിക്കൊല്ലാം എന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും രമേഷ് ചെന്നിത്തല ആരോപിച്ചിരുന്നു. അന്വേണത്തിൽ ശ്രീജിത്തിന്റെ അമ്മക്ക് തൃപ്തിയുണ്ടെന്നാണ് മുഖ്യമത്രി പറയുന്നത്. അങ്ങനെയെങ്കിൽ എന്തിനാണ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി അവർ കോടതിയെ സമീപിച്ചത് എന്നും ചെന്നിത്തല ചോദിച്ചിരുന്നു.