കോപ്പി അടിച്ചതിന് പരീക്ഷാ ഹാളിൽ നിന്നും പുറത്താക്കി; വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു

ബുധന്‍, 20 ജൂണ്‍ 2018 (16:22 IST)
കോട്ടയം: കോപ്പിയടിച്ചതിനെ തുടർന്ന് പരീക്ഷാ ഹാളിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലാ സെന്റ് തോമസ് കോളെജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിനന്ദിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി രാജകുമാരി സ്വദേശിയാണ്  അഭിനന്ദ്. 
 
ബുധനാഴ്ച രാവിലെയോടെ നടന്ന പരീക്ഷയിൽ കോപ്പിയടിച്ചതിനെ തുടർന്ന് അഭിനന്ദിനെ പരീക്ഷ അധികൃതർ പരീക്ഷാ ഹാളിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് 12 മണിയോടെ ഹോസ്റ്റൽ മുറിയിൽ അഭിനന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍