കൊച്ചി സ്മാര്‍ട് സിറ്റിയുടെ നിര്‍ണായക ഡയറക്‌ടര്‍ ബോര്‍ഡ് യോഗം ഇന്ന് ദുബായില്‍ നടക്കും. സംസ്ഥാന വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ദുബായ് ടീകോം സി ഇ ഒ ജാബിര്‍ ബിന്‍ ഹാഫീസ്, സ്മാര്‍ട്ട് സിറ്റി സി ഇ ഒ ഡോ. ബാജു ജോര്‍ജ്, പ്രത്യേക ക്ഷണിതാവായി വ്യവസായി എം എയൂസഫലി എന്നിവര്‍ സംബന്ധിക്കും.