ലാവലിന്‍ കേസ്: റിവിഷന്‍ ഹര്‍ജിയ്‌ക്കെതിരെ ഹര്‍ജി

Webdunia
വ്യാഴം, 25 ഫെബ്രുവരി 2016 (12:54 IST)
ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജിയ്‌ക്കെതിരെ ഹര്‍ജി.  മുന്‍ ഊര്‍ജ സെക്രട്ടറിയും കേസിലെ പ്രതിയുമായ എ ഫ്രാന്‍സിസാണ് ഹര്‍ജി നല്‍കിയത്.

ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെയും മറ്റും കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിരുന്നു. ആ ഹര്‍ജി കോടതി സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ ഇതേ ആവശ്യമുന്നയിച്ച് സര്‍ക്കാരിന് കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്നും സി ബി ഐക്ക് മാത്രമേ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ അധികാരമുള്ളുയെന്നും ഫ്രാന്‍സിസ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.