കൊച്ചി മെട്രോ: കോച്ചുകളുടെ കാര്യത്തില്‍ ധാരണയായി
കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊച്ചി മെട്രോയുടെ കോച്ചുകള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കാന്‍ ധാരണയായി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇത് പ്രകാരം തിങ്കളാഴ്ച നിര്‍മ്മാണത്തിനുള്ള ഉത്തരവ് ഡിഎംആര്‍സി കരാറുകാര്‍ക്ക് നല്‍കും.
ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ കെഎംആര്‍എല്‍, ഡിഎംആര്‍സി യോഗത്തിലാണ് കൊച്ചി മെട്രോയുടെ കോച്ചുകള്‍ സംബന്ധിച്ച കാര്യത്തിന് തീരുമാനമായത്. 2016 ജനുവരിക്ക് മുമ്പ് കോച്ചുകള്‍ കൊച്ചിയിലെത്തിക്കുമെന്ന് കരാറുകാരായ ആല്‍സ്റ്റം അറിയിച്ചു. നേരത്തെ നിശ്ചയിച്ചതിലും മുമ്പേ കോച്ചുകളെത്തിക്കുന്നതിനാവശ്യമായ ഘടനാമാറ്റം വരുത്താനും യോഗത്തില്‍ ധാരണയായി