കൊച്ചി മെട്രോയുടെ നിര്‍മ്മാണം മറ്റ് മെട്രോകളേക്കാള്‍ വേഗത്തിലെന്ന് ഡിഎംആര്‍സി

Webdunia
വ്യാഴം, 14 മെയ് 2015 (14:58 IST)
മറ്റു മെട്രോകളേക്കാള്‍ വേഗത്തിലാണു കൊച്ചിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ഡിഎംആര്‍സി. മെട്രൊ നിര്‍മ്മാണം ഇഴയുന്നുവെന്ന കെഎംആര്‍എല്ലിന്റെ ആരോപണം വാദം ശരിയല്ലെന്നു ഡിഎംആര്‍സി വ്യക്തമാക്കി.

ദില്ലി മെട്രോയുടെ എട്ടര കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയത് നാലു വര്‍ഷംകൊണ്ടാണ്. ഒറ്റയടിക്ക് 18 കിലോമീറ്റര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ മെട്രോയാണു കൊച്ചിയിലേതെന്നും ഡിഎംആര്‍ സി പറഞ്ഞു.