എറണാകുളം ജംഗ്ഷന്‍: ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം
തിങ്കള്‍, 25 ജനുവരി 2016 (14:16 IST)
എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയ്ക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് ജനുവരി 30 മുതല്‍ ഫെബ്രുവരി 10 വരെയുള്ള ദിവസങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. എറണാകുളം ജംഗ്ഷന്‍ റയില്‍വേ സ്റ്റേഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണിത്.
ആലപ്പുഴ വഴിയുള്ള ചില ദീര്‍ഘദൂര ട്രെയിനുകള്‍ എറണാകുളം ജംഗ്ഷനില്‍ വരാതെ കോട്ടയം വഴി തിരിച്ചുവിടും. അതേ സമയം ചില പാസഞ്ചര്‍ ട്രെയിനുകളില്‍ ചിലത് റദ്ദാക്കാനും ചില സര്‍വീസുകളുടെ എണ്ണം കുറയ്ക്കാനും സാദ്ധ്യതയുണ്ടെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു.
എറണാകുളം സിറ്റി മെമു സര്‍വീസ് റദ്ദു ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് പുറപ്പെടുന്ന ചില ട്രെയിനുകള്‍ കുമ്പളം, എറണാകുളം ടൌണ്‍, ഇടപ്പള്ളി എന്നീ സ്റ്റേഷനുകളില്‍ നിന്ന് സര്‍വീസ് തുടങ്ങും. കൊല്ലത്തേക്ക് കുമ്പളത്തു നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസും നടത്തും.