പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ പൊലീസ് നടത്തിയ റെയ്ഡില്‍ ലഹരി മരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായവരില്‍ പ്രമുഖ സംഗീതജ്ഞനും. ലോകപ്രശസ്ത സംഗീതജ്ഞന് സൈക്കോവിസ്കി വാസ്ലി മാര്ക്കലാവോയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് ഹാഷിഷ് കണ്ടെത്തി. ലഹരി മരുന്ന് റഷ്യയില്‍ നിന്നാണ് വാങ്ങിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. മരടിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ ശനിയാഴ്ച രാത്രി നടന്ന നിശാപാര്‍ട്ടിക്കിടെയാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ ആറ് പേരാണ് പിടിയിലായത്.
സൈക്കോവ്സ്കി എന്ന പേരിലാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. കെറ്റമിന്‍, ഹാഷിഷ്,ബ്രൗണ്‍ഷുഗര്‍ എന്നിവയെന്ന് സംശയിക്കുന്ന പൊടികളും ഇവിടെനിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമേ തിരിച്ചറിയാനാകൂ. നിരവധി ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലും വാട്സാപ്പിലുമായിരുന്നു പാര്‍ട്ടിയുടെ പ്രചാരണം നടന്നത്. എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് നടന്ന റെയ്ഡില്‍ ഷാഡോ പോലീസും പങ്കെടുത്തു