ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാലകൃഷ്ണപിള്ളയുടെ പക്കല്‍ സരിതയുടെ കത്തോ കത്തിന്റെ പകര്‍പ്പോ എന്താണ് ഉള്ളതെങ്കില്‍ അത് ആദ്യം പുറത്തുവിടട്ടെ, അതുകഴിഞ്ഞെ ഇനി മന്ത്രിസഭാ പുന:സംഘടന ആലോചിക്കൂവെന്ന് ഉമ്മന്‍ ചാണ്ടി. ഒരു സ്വകാര്യ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.
ഗണേഷ്‌കുമാറിന്റെ കാര്യത്തില്‍ പെട്ടന്ന് തീരുമാനം എടുക്കില്ല. മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ ആലോചിച്ചപ്പോള്‍ ആദ്യം മനസിലേക്ക് വന്നത് ഗണേഷ്‌കുമാറിന്റെ കാര്യമാണ്.
ഇനി അത് അങ്ങനെയാകണമെന്നില്ല. ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ല. പിള്ളയ്ക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സരിതയുടെ കത്തില്‍ ഉന്നതരുടെ പേര് ഉണ്ടെന്ന് പറഞ്ഞായിരുന്നു ബാലകൃഷ്ണപിള്ളയുടെ വെളിപ്പെടുത്തല്‍.