മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ഗ്രൂപ്പ് ചെയര്‍മാനുമായ കെ എം മാണിയുടെ പ്രസ്താവന മുന്നണിബന്ധത്തെ ബാധിക്കില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്. തിരുവനന്തപുരത്ത് ആണ് സുധീരന് മാണിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.
മാണിയുടെ പ്രസ്താവന മുന്നണിബന്ധത്തെ ബാധിക്കില്ല. മുന്നണി ബന്ധം കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ടെന്നും സുധീരന് പറഞ്ഞു.
കഴിഞ്ഞദിവസം മുസ്ലിം ലീഗിന്റെ കേരളയാത്രാ വേദിയില്‍ ആയിരുന്നു മാണിയുടെ വിവാദപ്രസ്താവന. രാഷ്ട്രീയത്തില്‍ മിക്കവരെയും വിശ്വസിക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രധാന പരാമര്‍ശം. കാണുമ്പോള്‍ കെട്ടിപ്പുണരുകയും പിന്നീട് കുതികാല് വെട്ടുകയും ചെയ്യുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍, കുഞ്ഞാലിക്കുട്ടിയെ നമ്പാന്‍ കൊള്ളാമെന്നും കൂട്ടത്തില്‍ നിന്നാല്‍ ചതിക്കില്ലെന്നുമായിരുന്നു മാണിയുടെ പ്രസ്താവന.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഡാലോചന നടന്നതായി മാണി ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായിരുന്നു പരസ്യമായുള്ള ഈ പ്രതിഷേധം.