ബാറിന് പിന്നാലെ കോഴിയും; കോഴിക്കച്ചവടക്കാർക്ക് നികുതി ഇളവ് - മാണിക്കെതിരെ വിജിലൻസ് എഫ്ഐആർ

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2016 (15:53 IST)
കോഴി നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടും കേസിലും ആയുർവേദ സൗന്ദര്യവർദ്ധക കമ്പനികൾക്ക് നികുതി ഇളവ് നൽകിയ ഇടപാടിലും മുന്‍ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെഎം മാണിക്കെതിരെ വിജിലന്‍സിന്റെ എഫ്‌ഐആര്‍.

മാണിയെ കൂടാതെ അദ്ദേഹത്തിന്റെ മുൻ അഡീഷണൽ സെക്രട്ടറി ജയചന്ദ്രനും രണ്ടു കമ്പനികളേയും പ്രതികളാക്കിയിട്ടുണ്ട്.

മാണി ധനമന്ത്രിയായിരുന്ന കാലയളവില്‍ സര്‍ക്കാര്‍ ഖജനാവിന് 200 കോടിരൂപ നികുതി നഷ്​ടമുണ്ടാക്കിയെന്ന നോബിൾ മാത്യവി​ന്റെ പരാതിയില്‍​ പ്രഥമ ദൃഷ്​ട്യാ തെളിവുണ്ടെന്ന്​ ബോധ്യപ്പെട്ടതി​ന്റെ അടിസ്​ഥാനത്തിൽ​ വിജിലൻസ്​ എഫ്​​ഐആർ രേഖപ്പെടുത്തുകയായിരുന്നു.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കേസ് പരിഗണിച്ചത്. ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവ് ഉണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം മാണിയുടെ മകളുടെ വീട്ടിലെത്തി വിജിലൻസ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിജിലൻസ് എഫ്ഐആർ സമർപ്പിച്ചത്.
Next Article