ബാര്‍ കോഴക്കെസില്‍ കെഎം മാണി രാജിവെച്ച സാഹചര്യത്തില്‍ എല്‍ഡിഎഫ് വിട്ടുപോയ ആര്‍എസ്‌പിയും ജെഡിയും തിരിച്ചുവരണമെന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ക്ഷണം നിരസിച്ച് ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി എഎ അസീസ് രംഗത്ത്.
പ്രതിപക്ഷ നേതാവിന്റെ ക്ഷണം സ്വീകരിക്കാനാകില്ല. തങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടായപ്പോള്‍ സിറ്റിംഗ് സീറ്റ് വിട്ടു നല്‍കിയവരാണ് കോണ്‍ഗ്രസ്. അതിനാല്‍, മുന്നണിമാറ്റം രാഷ്ട്രീയ സദാചാരത്തിന് ചേർന്നതല്ല. മാണിയെ മുഖ്യമന്ത്രിയാക്കാൻ നോക്കിയവരാണ് എൽഡിഎഫ്. വിഎസ് ജയിലിലടച്ച പിള്ളയുടെ പാർട്ടിക്ക് എൽഡിഎഫ് സീറ്റുനൽകിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വി എസിന്റെ ക്ഷണത്തെക്കുറിച്ച് ജെ ഡി യും ഇതുവരെ മനസ് തുറന്നിട്ടില്ല.