സംസ്ഥാനത്ത് പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ലെന്ന് ധനമന്ത്രി കെഎം മാണി വ്യക്തമാക്കി. സര്‍ക്കാരിന്റെ ചെലവ് വര്‍ധിക്കുകയാണ് അതിനാല്‍ തസ്തികകള്‍ സൃഷ്ടിച്ചാല്‍ ഇനിയും ചെലവ് കൂടുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ധനവകുപ്പ് സമര്‍പ്പിച്ച ഈ നിര്‍ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. നിലവിലെ സാമ്പത്തിക ഞെരുക്കവും ബാറുകള്‍ പൂട്ടുന്നതോടെ ഉണ്ടാവുന്ന വരുമാന കുറവുമാണ് ധനവകുപ്പ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമായി തീര്‍ന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.