'മുഖ്യമന്ത്രിയാകാന്‍ കുഞ്ഞാലിക്കുട്ടിയെക്കാള്‍ യോഗ്യന്‍ കെഎം മാണി'

Webdunia
തിങ്കള്‍, 11 ഓഗസ്റ്റ് 2014 (13:37 IST)
മുഖ്യമന്ത്രിയാകാന്‍ കുഞ്ഞാലിക്കുട്ടിയെക്കാള്‍ യോഗ്യന്‍ കെഎം മാണിയെന്ന് പിസി ജോര്‍ജ്. കുഞ്ഞാലിക്കുട്ടിയെക്കാള്‍ എത്രയോ ഉയരത്തിലാണ് കെഎം മാണിയെന്നും പിസി ജോര്‍ജ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ് നിലപാട് വ്യക്തമാക്കിയത്. 
 
കെഎം മാണിയുമായി ഒരു തരത്തിലും കുഞ്ഞാലിക്കുട്ടിയെ താരതമ്യം ചെയ്യാന്‍ പോലുമാകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കേരളകോണ്‍ഗ്രസ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.