ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ കുറ്റപത്രം നല്കാന്‍ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി ആര്‍ സുകേശന്റെ വെളിപ്പെടുത്തല്‍ ആണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ആണ് പരസ്യപ്പെടുത്തിയത്. സുകേശനുമായി ചാനല്‍ നടത്തിയ ഒളി കാമറ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ അഗസറ്റിന്‍ മാണിക്ക് അനുകൂലമായി നിയമോപദേശം നല്‍കിയത് പള്ളി വികാരിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടാണെന്നും സുകേശന്‍ ഒളിക്യാമറ ദൃശ്യങ്ങളില്‍ പറയുന്നുണ്ട്. ബാര്‍കോഴക്കേസ് അട്ടിമറിക്കപ്പെട്ടുവെന്ന സാഹചര്യത്തിലാണ് സുകേശനുമായി തീര്‍ത്തും സ്വകാര്യമായി നടത്തിയ സംഭാഷണം പുറത്തുവിടുന്നതെന്നും ചാനല്‍ പറയുന്നു.
ക്രൈംബ്രാഞ്ച് തന്റെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ അടക്കം എടുത്തിട്ടുണ്ട്. തന്നെ വിളിച്ചവരെയെല്ലാം ക്രൈംബ്രാഞ്ച് വിളിക്കുന്നുണ്ട്. താന്‍ വാര്‍ത്ത ആര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ തന്നെ സംരക്ഷിക്കാതെ അത് പുറത്തു പറയണമെന്നും സുകേശന്‍ പറഞ്ഞു. താന്‍ നല്‍കിയ തെളിവുകള്‍ പരിശോധിച്ച ശേഷമേ വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കൂ എന്നും സുകേശന്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.