മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലു കൊള്ളേണ്ടവര്‍: കെകെ ലതിക
മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുകെള്ളേണ്ടവരെന്ന് കെകെ ലതിക എംഎല്‍എ ഫേസ്ബുക്കില്‍. 'നികേഷ് കുമാറിനെ യുഡിഎഫുകാര്‍ ആക്രമിച്ചു. ജയിലില്‍ നിന്ന് മെഡിക്കല്‍ കോളേജില്‍ പോയ എന്റെ ഭര്‍ത്താവും ഞാനും ചായ കുടിക്കാന്‍ പോയത് വിവാദമാക്കിയ മുസ്ലിം മത മൗലികവാദ ചാനല്‍ മീഡിയ വണ്ണിനെ ഞങ്ങളാരും ആക്രമിച്ചില്ല. മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയെന്നത് കാടത്തമാണ് (അവരില്‍ ചിലര്‍ തല്ല് കൊള്ളേണ്ടെവര് ആണെങ്കിലും).' ഇതാണ് എംഎല്‍എയുടെ പോസ്റ്റ്.
അരുവിക്കരതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സമയത്ത് നികേഷ് കുമാറിനെ യുഡിഎഫ് പ്രവരര്ത്തകര് മര്‍ദ്ദിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ബുധനാഴ്ച ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഈ സംഭവത്തെ ബന്ധപ്പെടുത്തിയാണ് ലതിക എംഎല്‍എ ഫേസ്ബുക്കില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.