വിസ്‌മയ കേസ്: പ്രതികിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

Webdunia
ബുധന്‍, 2 മാര്‍ച്ച് 2022 (14:04 IST)
വിസ്‌മയ കേസിൽ പ്രതിയും ഭർത്താവുമായ കിരൺകുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എസ്.കെ. കൗള്‍ അധ്യക്ഷനായ ബഞ്ചാണ് കിരണിന് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ കിരൺ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.കേസില്‍ വിചാരണ അന്തിമഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് ജാമ്യം നല്‍കിയത്.
 
നേരത്തെ, കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് കിരൺ കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. ജൂണ്‍ 21-നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 
 
അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article