കരള്‍ രോഗവും ആന്തരിക രക്തസ്രാവവും കിഡ്‌നി തകരാറും മരണകാരണം; പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പൂര്‍ണ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി

ബുധന്‍, 23 മാര്‍ച്ച് 2016 (09:36 IST)
നടന്‍ കലാഭവന്‍ മണിയുടെ മരണകാരണം കരള്‍ രോഗവും ആന്തരിക രക്തസ്രാവവും കിഡ്‌നി തകരാരും കാരരണമെന്ന് റിപ്പോര്‍ട്ട്. പൊലീസിന് കൈമാറിയ പോസ്റ്റ്മോര്‍ട്ടത്തിന്റെ പൂര്‍ണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പ്രാഥമിക റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആവര്‍ത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
 
അതേസമയം, മീഥൈല്‍ ആല്‍ക്കഹോള്‍ ശരീരത്തില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വിഷാംശം അകത്തുചെന്നത് ഭക്ഷണത്തിലൂടെ ആണെന്നും കീടനാശിനിയും മെഥനോളും ശരീരത്തില്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 
അതേസമയം, മണിയുടെ ശരീരത്തില്‍ കീടനാശിനി  ഇല്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമൃത ആശുപത്രി അധികൃതര്‍. ആശുപത്രിയിലെ ഡോക്‌ടര്‍മാരില്‍ നിന്നും ലാബ് ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. മീഥൈല്‍ ആല്‍ക്കഹോള്‍ ശരീരത്തില്‍ കണ്ടെത്തിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
 
പോസ്റ്റ്മോര്‍ട്ടത്തിന്റെ പൂര്‍ണ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. പ്രാഥമിക റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആവര്‍ത്തിച്ചാണ് റിപ്പോര്‍ട്ട്. കരള്‍ രോഗവും ആന്തരിക രക്തസ്രാവവും കിഡ്‌നി തകരാറും മരണകാരണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

വെബ്ദുനിയ വായിക്കുക