നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടിയെ ചോദ്യം ചെയത ശേഷം സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് ഉറപ്പായാൽ നടിയുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തും.
അതേസമയം, തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി 2011 ല്‍ വിനയന്‍ ചിത്രം രഘുവിന്‍റെ സ്വന്തം റസിയയിലൂടെയാണ് സിനിമയിലെത്തിയത്. പിന്നാലെ കുംകിയില്‍ വിക്രം പ്രഭുവിന്‍റെ നായികയായി. സുന്ദരപാണ്ഡ്യനിലടക്കം തമിഴില്‍ ശ്രദ്ധേയമായ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്.