കെവിന്റെ കൊലപാതകം; എ എസ് ഐയും ഡ്രൈവറും അറസ്റ്റിൽ, പൊലീസ് പ്രതികളെ സഹായിച്ചുവെന്ന് ഐ ജി

Webdunia
ബുധന്‍, 30 മെയ് 2018 (13:04 IST)
കോട്ടയത്ത് നടന്ന ദുരഭിമാനകൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ പൊലീസ് സഹായിച്ചതായി ഐ ജി വിജയ് സാഖറെ വ്യക്തമാക്കി. പ്രതികളെ സഹായിച്ച ഗാന്ധിനഗർ എ എസ് ഐ ബിനുവിനേയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു.  
 
നേരത്തേ എ എസ് ഐയും മുഖ്യപ്രതിയായ ഷാനു ചാക്കോയും തമ്മിൽ നടത്തിയ ഫോൺസംഭാഷണം പുറത്തുവന്നിരുന്നു. പുറത്തുവന്ന ഫോൺസംഭാഷണം എ എസ് ഐയുമായിട്ടുള്ളതാണെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചതെന്നും ഐ ജി അറിയിച്ചു. 
 
ഷാനു ചാക്കോയെ ബിജു സഹായിക്കുന്നതിന്റെ സംഭാഷണം പുറത്തുവന്നതിനുശേഷം ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. മുഖ്യ പ്രതികളായ ഷാനു ചാക്കോയെയും ചാക്കോയേയും പൊലീസ്  ചോദ്യം ചെയ്തു വരികയാണ്.   

അനുബന്ധ വാര്‍ത്തകള്‍

Next Article