കെവിൻ വധം: രണ്ടുപേർ കൂടി പിടിയിൽ, ഒരാൾ കോടതിയിൽ കീഴടങ്ങി

Webdunia
ബുധന്‍, 30 മെയ് 2018 (19:19 IST)
കോട്ടയം: പ്രണയിച്ച് വിവാഹം ചെയ്തതിന് എസ് എച്ച് മൌണ്ട് സ്വദേശി കെവിനെ ഭാര്യ വീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട്പേർ കൂടി പൊലീസ് പിടിയിലായി. കേസിലെ മറ്റൊരു പ്രതിയായ ടിറ്റൊ ജെറോം പീരുമേട് കോടതിയിൽ കീഴടങ്ങി.  
 
കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ പെട്ട ഷെഫിൻ നിഷാദ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഏറ്റുമാനൂർ കോടതിയിൽ  ഇവർ കീഴടങ്ങാൻ എത്തും എന്ന രഹസ്യ വിവരത്തെ തുടന്ന് കോടതിയിലെത്തിയ ഇരുവരേയും മഫ്തിയിൽ കാത്തുനിന്ന പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  
 
കേസിലെ പ്രധാന പ്രതിയായ ഷാനു ചാക്കോയുടെ ബന്ധുവാണ് ഷെഫിൻ. നിഷാദ് പുനലുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓട്ടോ ഡ്രൈവറണ് എന്നാണ് സൂചന. ഇരുവരേയും ചോദ്യം ചെയ്യാനായി പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.  
 
ഇതോഒടെ കേസിലെ 14 പ്രതികളിൽ 9 പേരരും പൊലീസ് പിടിയിലായി 
കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഐ20 എന്ന വാഹനം കോടതിയിൽ കീഴടങ്ങിയ ടിറ്റോയുടേതാണ്. അക്രമികൾ ഉപയൊഗിച്ച എല്ലാ വാഹനങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article