കേരളതീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് നിര്‍ദേശം

ശ്രീനു എസ്

വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (15:04 IST)
കേരള തീരം,കര്‍ണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍  മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് അധികൃതര്‍ അറിയിച്ചു.
 
11-09-2020 മുതല്‍ 15-09-2020 വരെ തെക്കു-പടിഞ്ഞാറ് അറബിക്കടലില്‍ മണിക്കൂറില്‍ 45  മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. കൂടാതെ ഇന്ന് ഗള്‍ഫ് ഓഫ് മാന്നാര്‍ പ്രദേശത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍