ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ നടത്തും. തൃശൂര്‍ ജില്ലയില്‍ ആറ് സ്ഥലങ്ങളില്‍ സൈറണുകള്‍ വിവിധ സമയങ്ങളിലായി മുഴങ്ങും.