കേരളം അൺലോക്കിലേക്ക്, രോഗവ്യാപനം കൂടിയ ഇടങ്ങളിൽ മാത്രം ലോക്ക്‌ഡൗൺ, ബാറുകളും ബെവ്‌കോയും തുറക്കും

ചൊവ്വ, 15 ജൂണ്‍ 2021 (18:27 IST)
സംസ്ഥാനത്ത് ഇനി സമ്പൂർണ്ണ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത്. 
 
സംസ്ഥാനത്ത് ടി‌പിആർ ഉയർന്ന പഞ്ചായത്തുകളെ കണ്ടെത്തി അവയെ കണ്ടെയ്ൻമെന്‍റ് സോണായി തിരിച്ച് കർശനിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ഇത്തരത്തിൽ പ്രാദേശിക ലോക്ക്‌ഡൗൺ ആയിരിക്കും ഇനി ഉണ്ടാവുക. തദ്ദേശസ്ഥാപനങ്ങളിലെ ഏഴ് ദിവസത്തെ ശരാശരി ടിപിആർ എട്ട് ശതമാനത്തിന് താഴെ വന്നാൽ അതിനെ കുറഞ്ഞ വ്യാപനമായും 0 ശതമാനത്തിനും ഇടയിലാണ് വ്യാപനമെങ്കിൽ മിതമായ വ്യാപനമായും . 20 ശതമാനത്തിന് മുകളിലാണ് ടിപിആർ എങ്കിൽ അതി തീവ്രവ്യാപനമായും കണക്കാക്കും. 30 ശതമാനത്തിന് മുകളിൽ ടി‌പിആർ ഉള്ള പ്രദേശങ്ങളിൽ കർശനമായ നിയന്ത്രണങ്ങളുണ്ടാകും.
 
17 മുതൽ പൊതുമേഖല, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ആളികളെ അനുവദിച്ച് പ്രവർത്തിക്കാൻ അനുവദിക്കും. 17 മുതൽ മിതമായ രീതിയിൽ പൊതുഗതാഗതം അനുവദിക്കും. വിവാഹം,മരണാനന്തര ചടങ്ങുകൾ എന്നിവയിൽ ആളുകൾ 20 പേർക്ക് മാത്രമെ അനുവാദമുള്ളു. ആൾകൂട്ടങ്ങളും പൊതുപരിപാടിയും അനുവദിക്കില്ല.
 
പൊതുപരീക്ഷകൾക്ക് അനുമതി നൽകും. റെസ്റ്റോറന്റുകളിൽ ഹോം ഡെലിവറി തുടരും, ബെവ്‌കോ,ബാറുകൾ എന്നിവ ആപ്ലിക്കേഷൻ മുഖാന്തരം സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന തരത്തിൽ പ്രവർത്തിക്കും. രാവിലെ 9 മുതൽ വൈകുന്നേരം 7 വരെയായിരിക്കും പ്രവർത്തനസമയം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍