തീരങ്ങളില്‍ ഓഗസ്റ്റ് 26 വരെ മല്‍സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 25 ഓഗസ്റ്റ് 2022 (18:51 IST)
കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ഓഗസ്റ്റ് 25 മുതല്‍ 26 വരെ മല്‍സ്യബന്ധനത്തിനു  പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഓഗസ്റ്റ് 25 മുതല്‍ 26 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
 
പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍
 
25-08-2022 മുതല്‍ 28-08-2022 വരെ: കന്യാകുമാരി തീരത്തും, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക്-പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.
 
25-08-2022 മുതല്‍ 26-08-2022 വരെ: കേരള, ലക്ഷദ്വീപ്, കര്‍ണ്ണാടക, മാലിദ്വീപ് തീരം അതിനോട് ചേര്‍ന്നുള്ള തെക്ക്- കിഴക്കന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍  മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍  ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും  സാധ്യത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍