ലഹരിക്കടത്തിന് പോയാൽ മഹല്ലിന് പുറത്ത്, വിവാഹത്തിന് സഹകരിക്കില്ല, യുവാക്കൾ രാത്രി പത്തിന് ശേഷം കൂട്ടം കൂടരുത്: മുന്നറിയിപ്പുമായി മഹല്ല് കമ്മിറ്റി

വ്യാഴം, 25 ഓഗസ്റ്റ് 2022 (18:34 IST)
ലഹരിക്കടത്തിൽ പിടിക്കപ്പെടുന്ന യുവാക്കളെ മഹല്ലിൽ നിന്നും പുറത്താക്കുമെന്ന് പടന്നക്കാട് അൻസാറുൽ ഇസ്ലാം ജമാഅത്ത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവാക്കളുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ലെന്നും ജമാഅത്ത് മുന്നറിയിപ്പ് നൽകുന്നു
 
580 വീടുകളാണ് കമ്മിറ്റിക്ക് കീഴിലുള്ളത്. അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കിലും ഇവരുടെ കല്യാണത്തിന് മഹല്ല് കമ്മിറ്റി സഹകരിക്കില്ല. വധുവിൻ്റെ വീട്ടുകാർക്ക് മഹല്ല് കമ്മിറ്റി ലഭ്യമാക്കുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. കൂടാതെ മഹല്ലിൻ്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് ഒഴിവാക്കുകയും എല്ലാ പരിപാടികളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്യും.
 
ഇത്തരം വ്യക്തികൾ മരിച്ചാൽ ഖബറടക്കത്തിന് ശേഷമുള്ള പരിപാടികളിൽ നിന്ന് വിട്ട് നിൽക്കും. രാത്രി 10ന് ശേഷം യുവാക്കൾ അകാരണമായി ടൗണുകളിൽ കൂട്ടം കൂടി നിൽക്കുന്നതിനും വിലക്കുണ്ട്. കുട്ടികൾ രാത്രി വൈകി വീട്ടിൽ തിരിച്ചെത്തുന്നത് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മഹല്ല് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍