തായ്‌ലൻഡിൽ പോയത് ഭാര്യ അറിയരുത്, പാസ്പോർട്ടിലെ പേജുകൾ നശിപ്പിച്ചു: യുവാവ് അറസ്റ്റിൽ

ഞായര്‍, 10 ജൂലൈ 2022 (13:46 IST)
മുംബൈ: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുനെ സ്വദേശി സാംദർശി യാദവ്(32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മാലിദ്വീപിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തിലെത്തിയ ഇയാളെ ഇമിഗ്രേഷൻ കൗണ്ടറിൽ തടയുകയായിരുന്നു. പാസ്പോർട്ടിലെ പേജുകൾ കീറികളഞ്ഞതുമായി ബന്ധപ്പെട്ട് അധികൃതർ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
 
പാസ്പോർട്ട് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകളും ഇയാൾക്ക് മേൽ ചുമത്തിയുട്ടുണ്ട്. 2019ലാണ് ഇയാൾ വിവാഹിതനായത്. അതിന് മുൻപ് ഇയാൾ തായ്‌ലൻഡ് യാത്ര നടത്തിയിരുന്നു. ഈ വിവരം ഭാര്യ അറിയാതിരിക്കാനായാണ് ഇയാൾ പാസ്പോർട്ടിലെ പേജുകൾ നശിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
 
എന്നാൽ യുവാവ് നിരപരാധിയാണെന്നും പാസ്പോർട്ടിലെ ബൈൻഡിങ്ങ് തകരാറായതിനാലാണ് ഏതാനും പേജുകൾ നഷ്ടമായതെന്നും ഇയാളുടെ അഭിഭാഷകൻ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍