ലക്ഷങ്ങളുടെ കളക്ഷന്‍ അടയ്ക്കാതെ മുങ്ങിയ ഏജന്റ് അറസ്റ്റില്‍

ചൊവ്വ, 5 ജൂലൈ 2022 (17:22 IST)
സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്ത പണം അടയ്ക്കാതെ മുങ്ങിയ കളക്ഷന്‍ ഏജന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി സര്‍വീസ് സഹകരണ ബാങ്കിന്റെ കക്കാട് ശാഖയിലെ ദിവസ പിരിവുകാരനായ കക്കാട് സ്വദേശി പാങ്ങിണിക്കാടന്‍ സര്‍ഫാസ് എന്ന 42 കാരനാണ് അറസ്റ്റിലായത്.
 
കഴിഞ്ഞ ഇരുപത്തെട്ടു മുതല്‍ ഇയാളെ കാണാതായിരുന്നു. ഇതിനിടെ ഇടപാടുകാരില്‍ നിന്ന് പിരിച്ചെടുത്ത തുക ഇയാള്‍ ബാങ്കില്‍ അടച്ചിട്ടില്ലെന്നും കണ്ടെത്തി. പല ആളുകളില്‍ നിന്നായി ഉള്ള 160 അക്കൗണ്ടുകളില്‍ നിന്ന് 6.45 ലക്ഷം രൂപയാണ് ഇയാള്‍ അടയ്ക്കാതെ മുങ്ങിയതെന്നു കണ്ടെത്തി.
 
തുടര്‍ന്ന് പണം കബളിപ്പിച്ചതായി ബാങ്ക് അധികാരികളും കാണാനില്ലെന്ന് ഇയാളുടെ ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കര്‍ണ്ണാടകയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ യൂത്ത് ലീഗ് നഗരസഭാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും വൈറ്റ് ഗാര്‍ഡ് കോ-ഓര്‍ഡിനേറ്ററുമായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍