സ്‌നേഹതീരം ബീച്ചില്‍ സന്ദര്‍ശകരെ നിരോധിച്ചു

ചൊവ്വ, 5 ജൂലൈ 2022 (13:15 IST)
തൃശൂര്‍: കേരളത്തില്‍ കാലവര്‍ഷം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തീരദേശ മേഖലകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. തീരദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍ തീരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തളിക്കുളം സ്‌നേഹതീരം ബീച്ച് പാര്‍ക്കില്‍ ഒരറിയിപ്പുണ്ടാകുന്നതുവരെ സന്ദര്‍ശകരെ നിരോധിച്ചിരിക്കുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍