സംസ്ഥാന ബജറ്റില്‍ കെഎസ്ആര്‍ടിസിയുടെ വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി; പുതിയ ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 7 ഫെബ്രുവരി 2025 (12:14 IST)
സംസ്ഥാന ബജറ്റില്‍ കെഎസ്ആര്‍ടിസിയുടെ വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. കൂടാതെ പുതിയ ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി രൂപയും വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം ഉണ്ടായത്. കൂടാതെ പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി വാങ്ങാന്‍ 100 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു.
 
2025 അവസാനത്തോടെ ദേശീയപാത ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയപാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്ന് 6000 കോടി രൂപയോളം നാഷണല്‍ ഹൈവേ അതോറിറ്റിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍