കേരളത്തില്‍ എത്തിയ തീഗോളം ഉല്‍ക്കയല്ലെന്ന് വിദഗ്ദര്‍

Webdunia
വ്യാഴം, 26 മാര്‍ച്ച് 2015 (15:29 IST)
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മാസം ദൃശ്യമായ തീഗോളം ഉല്‍ക്കയല്ലെന്ന് ബഹിരാകാശ വിദഗ്ദര്‍. ഇത് ഉല്‍ക്കയല്ലെന്നും ബഹിരാകാശത്തെ ഉപഗ്രഹ, റോക്കറ്റ് അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിച്ചതാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്.  

നാസയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസസര്‍ റാന്‍ഡ് എല്‍. കോറോടേവാണ് കേരളത്തില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ പരിശോധിച്ച് ഉല്‍ക്കയല്ലെന്ന് വിലയിരുത്തിയത്. ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങളാണെങ്കില്‍ ഇത്തരം പ്രതിഭാസം വീണ്ടും ആവര്‍ത്തിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 27നാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ രാത്രിയില്‍ ആകാശത്ത് തീഗോളം കണ്ടത്. ഉല്‍ക്കയാണെന്നും അതല്ല വാല്‍ നക്ഷത്രങ്ങളാണെന്നും പലവിധത്തിലുള്ള അഭ്യൂഹങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.