Kerala Rain Alert:വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: എറണാകുളം ഉൾപ്പടെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2022 (14:29 IST)
സംസ്ഥാനത്ത് വീണ്ടും തീവ്രമഴ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
 
കഴിഞ്ഞ 12 മണിക്കൂറിനിടെ കുമരകത്ത് മാത്രം 148.5 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. റെഡ് അലർട്ടിന് സമാനമായ മഴയാണിത്. എറണാകുളത്തും കോട്ടയത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. രാവിലെ മുതൽ പെയ്ത മഴയിൽ കൊച്ചി നഗരം, ഹൈക്കോടതി പരിസരം, നോർത്ത് റയിൽവേ സ്റ്റേഷൻ പരിസരം, കലൂർ, എം ജി റോഡ്, മണവാട്ടിപ്പറമ്പ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കലൂരിൽ ഉൾപ്പടെ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article