പ്ലസ്‌വൺ രണ്ടാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞു, പ്രവേശനം ലഭിക്കാതെ ലക്ഷങ്ങൾ പുറത്ത്

Webdunia
ബുധന്‍, 6 ഒക്‌ടോബര്‍ 2021 (18:05 IST)
സംസ്ഥാനത്ത് പ്ലസ് വൺ രണ്ടാം ഘട്ട അലോട്ട്മെന്റ് പൂർത്തിയായപ്പോൾ ഇനി ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റ് മാത്രം. എസ്എസ്എൽസിയ്ക്ക് എല്ലാ വിഷയത്തിലും സമ്പൂർണ എ പ്ലസ് നേടിയ കുട്ടികൾ പോലും മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം നേടേണ്ട സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്.
 
ഇത്തവണ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത് 4,65,219 പേരാണ്. രണ്ട് അലോട്ട്മെൻറ് തീർന്നപ്പോൾ പ്രവേശനം കിട്ടിയത് 2,70188 പേർക്ക് മാത്രവും. കമ്മ്യൂണിറ്റി ക്വാട്ടയിൽ 26,000 സീറ്റുകളും മാനേജ്‌മെന്റ് ക്വാട്ടയിൽ 45,000 സീറ്റുകളുമാണ് ഇനി ബാക്കിയുള്ളത്. മെറിറ്റ് സീറ്റിൽ 655 സീറ്റുകളാണ് ബാക്കിയുള്ളത്.
 
 മാനേജ്മെൻ്റ് ക്വാട്ടയും അൺ എയ്ഡഡും ചേർത്താൽപ്പോലും അപേക്ഷിച്ചവർക്ക് മുഴുവൻ സീറ്റ് കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. മിക്ക കുട്ടികള്‍ക്കും ഇഷ്ടപ്പെട്ട സ്‌കൂളുകളോ, വിഷയമോ ലഭിച്ചിട്ടില്ല എന്ന പരാതിയും ഉയരുന്നുണ്ട്. 1,21,318 കുട്ടികള്‍ക്കാണ് ഇത്തവണ പത്താം ക്ലാസില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് കിട്ടിയത്. ഇതിൽ ഭൂരിഭാഗവും സയൻസ് വിഷയങ്ങൾക്ക് പരിഗണന കൊടുത്തു. സീറ്റുകളുടെ എണ്ണം സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നെങ്കിലും അധിക ബാച്ചുകള്‍ അനുവദിച്ചിരുന്നില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article