അഭിമന്യുവിന്റെ കൊലപാതകം അപലപനീയം, കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ല: ഗവര്‍ണര്‍
എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവും വിദ്യാര്‍ഥിയുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകം അപലപനീയമാണെന്ന് ഗവര്‍ണര്‍ ജസ്‌റ്റീസ് പി സദാശിവം.
വിദ്യാര്‍ഥികള്‍ ആദ്യം പഠനത്തിലാണ് ശ്രദ്ധിക്കേണ്ടത്. പഠനം പൂര്‍ത്തിയാക്കിയിട്ട് മതി രാഷ്ട്രീയ പ്രവര്‍ത്തനം. അതിനാല്‍ തനിക്ക് കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ക്യാമ്പസ് രാഷ്ട്രീയത്തിനുള്ള ഹൈക്കോടതി ഉത്തരവ് മാനിക്കുന്നുവെങ്കിലും വിദ്യാഭ്യാസത്തിന് തന്നെയാണ് ക്യാമ്പസ് മുന്‍ഗണന നല്‍കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
കോളജുകളില്‍ ഒരു സംഘടനയേയും അനുവദിക്കേണ്ട എന്നാണു തന്റെ അഭിപ്രായം. മഹാരാജാസില്‍ ഭീകര സംഘടനകൾ കടന്നു കയറിയോ എന്നതിൽ പ്രതികരിക്കാനില്ല. തന്റെ അഭിപ്രായം അഭിമന്യു വധക്കേസ് അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്നതിനാലാണ് അഭിപ്രായം പറയാത്തതെന്നും ഗവർണർ പറഞ്ഞു.
കൊച്ചിയില്‍ വൈസ്‌ചാന്‍സലര്‍മാരുടെ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.