സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ 1493കിലോഗ്രാം കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 20 ഏപ്രില്‍ 2022 (12:31 IST)
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ നടത്തിയ പരിശോധനയില്‍ 1493കിലോഗ്രാം കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്ത് 329 ഇടങ്ങളിലായിരുന്നു പരിശോധന. 374 സാമ്പിളുകള്‍ ശേഖരിച്ചു. 171 സാമ്പിളുകള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. 203 സാമ്പിളുകള്‍ കിറ്റ് ഉപയോഗിച്ച് പരിശോധിച്ചു.പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്തിയത്. ആരോഗ്യ മന്ത്രി വീണാജോര്‍ജ്, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വി. ആര്‍. വിനോദ് എന്നിവരുടെ നിര്‍ദ്ദേശാനുസരണം ഡെപ്യൂട്ടി കമ്മീഷണര്‍മാരായ പി. ഉണ്ണികൃഷ്ണന്‍ നായര്‍, ജേക്കബ് തോമസ്, പി. ജെ. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍