മുല്ലപ്പെരിയാര്‍: കേരളം സുപ്രീംകോടതിയെ സമീപിക്കും
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീം കോടതിയെ സമീപിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ജലനിരപ്പ് 140 അടി കവിഞ്ഞ സാഹചര്യത്തില്‍ സുപ്രീംകോടതി ഇടപെടണമെന്ന് കേരളം ആവശ്യപ്പെടും.
നേരത്തെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തരയോഗം വിളിക്കില്ലെന്നും ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്നാടിനോട് ആവശ്യപ്പെടില്ലെന്നുമുള്ള നിലപാടാണ് മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി സ്വീകരിച്ചിരുന്നത്. ജലനിരപ്പ് 140 അടിയായാല്‍ മുന്നറിയിപ്പ് നല്‍കാമെന്നാണ് സമിതിയധ്യക്ഷന്‍ എല്‍ എ വി നാഥന്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത്.
മിന്റെ വൃഷ്ടിപ്രദേശത്ത് പെയ്ത മഴയാണ് ജലനിരപ്പ് 140.8 അടിയായി ഉയരാന്‍ കാരണമായത്. അടിയന്തിര സാഹചര്യം നേരിടാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായാണ് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.