സിപിഎം ബാലാവകാശ കമ്മീഷനെ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് ഡോ.ജി.വി ഹരിയുടെ സമരം മൂന്നാം ഘട്ടത്തിലേക്ക്

ശ്രീനു എസ്

തിങ്കള്‍, 29 ജൂണ്‍ 2020 (08:23 IST)
സിപിഎം ബാലാവകാശ കമ്മീഷന്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് ഡോ.ജി.വി ഹരിയുടെ സമരം മൂന്നാം ഘട്ടത്തിലേക്ക്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നിയമനം റദ്ദ് ചെയ്ത് അര്‍ഹരും അനുഭവ സമ്പത്തുള്ളവരേയും നിയമിക്കുന്നത് വരെ സമര പോരാട്ടം തുടരാനാണ് ജവഹര്‍ ബാലജന വേദിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജവഹര്‍ ബാലജനവേദിയുടെ അഭിമുഖ്യത്തില്‍ തിരുവനന്തപുരം വാന്റോസ് ജംഗ്ഷനിലുള്ള ബാലാവകാശ കമ്മീഷന്‍ ഓഫീസിന്  മുന്നില്‍ ജൂണ്‍ 30ന് 12 മണിക്കൂര്‍ രമ്യാ ഹരിദാസ് എം.പി ഉപവസിക്കും.
 
രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് ഉപവാസ സമരം രാവിലെ 8.30 ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവാസ സമരം ഉദ്ഘാനം ചെയ്യും. ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാരങ്ങാ നീര് നല്‍കി അവസാനിപ്പിക്കും.മുന്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷം നടത്തു. ജവഹര്‍ ബാലജനവേദി ചെയര്‍മാന്‍ ഡോ.ജി.വി.ഹരി അധ്യക്ഷനായിരിക്കും. പൂര്‍ണ്ണമായും ആരോഗ്യ പ്രോട്ടോക്കാള്‍ പാലിച്ചായിരിക്കും ഉപവാസമെന്നും അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍