കാവുകളുടെ സംരക്ഷണത്തിന് സാമ്പത്തിക സഹായം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 12 ഓഗസ്റ്റ് 2024 (21:12 IST)
തിരുവനന്തപുരം ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതിന് 2024-25 വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്. 
 
താല്‍പര്യമുള്ള കാവുടമസ്ഥര്‍ക്ക് കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി) സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ആഗസ്റ്റ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. മുന്‍പ് കാവുസംരക്ഷണത്തിന് ധനസഹായം ലഭിച്ച ഉടമസ്ഥര്‍ അപേക്ഷിക്കേണ്ടതില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article