ആദിലയ്ക്കും നൂറയ്ക്കും ഇനി ഒന്നിച്ച് ജീവിക്കാം, ഹൈക്കോടതിയുടെ അനുമതി

ചൊവ്വ, 31 മെയ് 2022 (17:19 IST)
ജീവിതപങ്കാളികളായ പെൺകുട്ടികൾക്ക് ഒന്നിച്ചുജീവിക്കാൻ ഹൈക്കോടതിയുടെ അനുമതി.ആലുവ സ്വദേശിനിയായ ആദില നസ്രീൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതിയുടെ സുപ്രധാനമായ വിധി. പങ്കാളിയായ താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറായ്‌ക്കൊപ്പം പോകാൻ കോടതി അനുവദിച്ചു.
 
തന്റെ പങ്കാളിയായ ഫാത്തിമയെ ബന്ധുക്കൾ ബലമായി പിടിച്ചുവെച്ചിരിക്കുകയാണെന്ന് കാണിച്ച് ആദിലയാണ് പരാതി നൽകിയത്. പ്രായപൂർത്തിയായവർക്ക് ഒന്നിച്ച് ജീവിക്കാൻ വിലക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഇരുവർക്കും ഒന്നിച്ച് ജീവിക്കാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു.
 
നേരത്തെ ആലുവയിലുള്ള ആദിലയുടെ ബന്ധുവീട്ടിലാണ്  ഇരുവരും താമസിച്ചിരുന്നത്. ഇതിനിടെയാണ് മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ഫാത്തിമ നൂറയെ നിർബന്ധിച്ച് കൊണ്ടുപോയത്. ഇതിന് പിന്നാലെയാണ് ആദില കോടതിയെ സമീപിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍