കനത്ത മഴ: സംസ്ഥാനത്ത് ഇന്ന് രണ്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ശ്രീനു എസ്

ശനി, 17 ജൂലൈ 2021 (12:42 IST)
കനത്ത മഴയെതുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് രണ്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
 
അതേസമയം നാളെ എട്ടുജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഞായറാഴ്ചവരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍