സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (12:32 IST)
സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷം ഇന്നുതന്നെ പിന്‍വാങ്ങുകയും ചെയ്യും. ഇന്നുമുതല്‍ വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 
 
അതേസമയം സംസ്ഥാനത്ത് ഇന്ന് 11ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഇത്തവണ 25 ദിവസം വൈകിയാണ് തുലാവര്‍ഷം ആരംഭിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article