ആറുമാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ഇന്ന് തിയേറ്ററുകള്‍ തുറക്കും. ഇന്നും നാളെയും തിയേറ്ററുകള്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളാകും നടക്കുന്നത്. ബുധനാഴ്ച മുതലാകും സിനിമാ പ്രദര്‍ശനം നടക്കുന്നത്. അതേസമയം ജീവനക്കാരുടെ വാക്‌സിനേഷനും ഇതിനകം പൂര്‍ത്തിയാകുമെന്നാണ് അറിയച്ചിട്ടുള്ളത്.