വെടിക്കെട്ട് ഉത്സവങ്ങളുടെ ഭാഗം, ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2023 (19:15 IST)
ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. വിവിധ ദേവസ്വം ബോര്‍ഡുകളും ക്ഷേത്ര കമ്മിറ്റികളും ട്രസ്റ്റുകളും അപ്പീല്‍ പോകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമനടപടികള്‍ക്കായി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
 
ഹൈക്കോടതി ഉത്തരവില്‍ രാത്രിക്കാലങ്ങള്‍ എന്നല്ല അസമയത്തുള്ള വെടിക്കെട്ട് നിര്‍ത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്. അസമയം എന്നുള്ള സമയം നിശ്ചയിച്ചിട്ടില്ല. ഉത്സവം തുടങ്ങിയാല്‍ ഏതാണ് സമയവും അസമയവുമെന്ന് നിശ്ചയിക്കാന്‍ നമുക്കാവില്ല. വെടിക്കെട്ട് പൂരത്തിന്റെ ഭാഗമാണ്. തൃശൂര്‍ പൂരം നടക്കുമ്പോള്‍ വെടിക്കെട്ടില്ലാത്ത പൂരമാണെങ്കില്‍ അതില്‍ പ്രസക്തിയില്ല. മന്ത്രി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article