സ്ഥാനാര്‍ത്ഥികളെ സോഷ്യല്‍ മീഡിയകളില്‍ വ്യക്തിഹത്യ നടത്തിയാല്‍ കടുത്ത നടപടി: സംസ്ഥാന തിരഞ്ഞെുപ്പ് കമ്മീഷണര്‍
തിങ്കള്‍, 30 നവംബര്‍ 2020 (14:33 IST)
തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡയയിലൂടെ സ്ഥാനാര്‍ത്ഥികള്‍ക്കും മറ്റും എതിരെ അപകീര്‍ത്തികരമായ
പ്രചാരണം നടത്തുന്നവര്‍ക്കെതിതെക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ കുറ്റകരമാണ്. എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ
പ്രചാരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങള്‍ എതിര്‍ കക്ഷിയെക്കുറിച്ചോ അവരുടെ പ്രവര്‍ത്തകരെപ്പറ്റിയോ ഉന്നയിക്കരുത്. മറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം അവരുടെ നയപരിപാടികളെക്കുറിച്ച് മാത്രമാകണമെന്നും കമ്മീഷണര്‍ അറിയിച്ചു.