സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കേസുകള്‍ 10000 കടന്നേക്കുമെന്ന് ആരോഗ്യവിദഗ്ദര്‍

ശ്രീനു എസ്
വെള്ളി, 9 ഏപ്രില്‍ 2021 (08:06 IST)
സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കേസുകള്‍ 10000 കടന്നേക്കുമെന്ന് ആരോഗ്യവിദഗ്ദര്‍. ടിപിആര്‍ അഞ്ചു ശതമാനത്തിനും മുകളില്‍ ഉയരുന്നത് രോഗവ്യപനം കൂടുന്നതിന്റെ ലക്ഷണമാണ്. ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കൂവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 7.45 ഓടെയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article