സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; നിരീക്ഷണത്തിലിരിക്കെ മരിച്ചത് കണ്ണൂര്‍ സ്വദേശി

ശ്രീനു എസ്

വെള്ളി, 12 ജൂണ്‍ 2020 (17:31 IST)
നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ പട്ടുവം സ്വദേശി നടുക്കണ്ടി ഹുസൈന്‍ കുട്ടി(77)യാണ് മരിച്ചത്. ഇതോടെ 19 പേരാണ് കൊവിഡ് മൂലം സംസ്ഥാനത്ത് മരിക്കുന്നത്. മകളെ കാണാന്‍ മുംബൈക്ക് പോയിട്ട് ഈ മാസം ഒന്‍പതാം തിയതിയാണ് ഇദ്ദേഹം തിരികെ എത്തിയത്. 
 
തിരിച്ചെത്തിയ ശേഷം ഇദ്ദേഹത്തിന് ശക്തമായ പനിയും വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍