'ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിംപിളാകാന്‍ കഴിയുമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു പോയി. സാധാരണ മറ്റു യാത്രക്കാരെ തടഞ്ഞുവച്ച് വിവിഐപികളെ ആദ്യം പുറത്തുവിടാറാണ് പതിവ്. എന്നാല്‍ വിമാനത്തിലെ മറ്റു യാത്രക്കാര്‍ എല്ലാം ഇറങ്ങി കഴിഞ്ഞാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഇത് എന്നെ അത്ഭുതപ്പെടുത്തി. ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുട്ടിയെ കാണുന്നത് പോലെയാണ് അദേഹം എന്നെ കണ്ടത്. ഒരു സാധാരണക്കാരന്റെ ലാളിത്യവും ആ മുഖത്ത് ഉണ്ടായിരുന്നു ’– സൂര്യ പറഞ്ഞു